Tag: justin shijin

  • Lokathil Eka Ashrayam (ലോകത്തിൽ ഏക ആശ്രയം)

    ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം
    ശോകങ്ങൾ ഏറി വന്നാലും
    വേണ്ട ഈ ലോക ഇമ്പം പ്രിയനേ നീ മതി
    എന്നും വാഴ്ത്തി പാടും ഞാൻ

    ഉറ്റവർ ആയിരുന്നവർ ദ്വേഷിച്ചാലും
    മാറ്റമില്ലാത്ത സ്നേഹിതൻ
    ക്ലേശം നിറഞ്ഞ ലോക യാത്രയിൽ താങ്ങിടും
    വിണ്ൺ ശക്തിയാലെ നിത്യവും

    തേടിയതല്ല ഞാൻ നിന്നെ ഈ ക്രൂശിൻ സ്നേഹം
    തേടി ഈ പാപിയാം എന്നെ
    ഓടുന്നു ലാക്കിലേക്കു പാടുകൾ ഏറ്റു ഞാൻ
    മാറുവാൻ ആവതില്ലിനി

    മറയുണ്ടീ മരുവത്തിൽ സാരമില്ല
    മാറായിൻ നാഥനാം യേശു
    മറാത്താ വാക്ക് തന്നോൻ മാറുമോ ആയവൻ
    മാറാ മധുരമാക്കിടും

    വിശ്വാസ കപ്പൽ താഴുമോ
    ഈ ഉലകിൽ ഈശന
    ആശ്വാസം എകുവാൻ നീ വേഗമായി വന്നാലും
    വിശ്വാസ നായക പ്രിയാ

    നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം
    വിശ്വാസ പോരിൽ നിൽക്കുവാൻ
    പദ്മോസിൽ എത്ര നാൾ ഞാൻ ഏകനായി പാർക്കണം
    വിശ്വാസ ത്യാഗമില്ലാതെ

    Lokathil eka ashrayam en yeshu mathram
    Shokangal eri vannalum
    Venda ee loka impam priyane nee mathi
    Ennum vaazhthi padum njan

    Uttavarairunnavar dweshichalum
    Matamillatha snehithan
    Klesham niranja loka yathrayil thaangidum
    Vinn shakthialay nithyavum

    Thediyathalla njan ninne aa krushin sneham
    Thedi ee paapiyamenne
    Odunnu lakileku paadukal ettu njan
    Maaruvan avathillini

    Marayundee maruvathil saramilla
    Marayin nathanam yeshu
    Maratha vakku thannon marumo ayavan
    Mara madhuram akidum

    Vishwasa kappal thazhumo
    Ee ulakil eshana moolan erunne
    Ashwasam ekuvan nee vegamai vannalum
    Vishwasa nayaka priyaa

    Ninn shakthi kazhcha shabdangal ere venam
    Vishwasa poril nilkuvan
    Padmosil ethra naal njan ekanai paarkenam
    Vishwasa thyagamillathe

    (Written by Justin Shijin)

    Back to index

    Click below to listen to the song