Tag: Christian worship song Hindi Christian song Lyrics

  • Njan varunnu krooshingal /ഞാൻ വരുന്നു ക്രൂശിങ്കൽ

    ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻ
    സർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻ

    ശരണമെൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടേ!
    താഴ്മയായ് കുമ്പിടുന്നു രക്ഷിക്കയെന്നെയിപ്പോൾ

    വാഞ്ഛിച്ചു നിന്നെയെത്ര ദോഷം വാണെന്നിൽ എത്ര?
    ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകിടും നിന്നെ

    മുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻ
    ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാൻ

    വാഗ്ദത്തം എന്നാശ്രയം രക്തം ഉപയോഗിച്ചു
    പൂഴിയിൽ താഴ്ത്തുന്നെന്നെ യേശുവോടു ക്രൂശിച്ചു

    യേശുവെന്നാത്മത്തെ നിറയ്ക്കുന്നു പൂർത്തിയായ്
    സുഖമുണ്ടുപൂർണ്ണമായ് മഹത്വം കുഞ്ഞാട്ടിന്നു

    എന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽ
    താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു.

    Njan varunnu krushingalSadhu ksheenan kurudan
    Sarvavum enikkechil Poorna raksha kaanum njan

    Sharanam en Karthaave Vazhthapetta kunjade
    Thazhmayal kumbidunnu Rakshikka enne ippol

    Vanchichu ninne ethra Dhosham vaanennil ethra
    Imbamamay chollunneshu Njan kazhukidum ninne

    Muttum njan tharunnitha Bhoo nikshepam muzhuvan
    Dheham dhehi samastham Ennekkum nintethu njan

    Ennashrayam Yeshuve Vazhthappetta kunjattil
    Thazhmayay kumbidunnu Rakshikkunnippol Yeshu

    go back to index

  • Jeevitha yathrakaraa /ജീവിതയാത്രക്കാരാ!

    ജീവിതയാത്രക്കാരാ! കാലടികളെങ്ങോട്ട്?
    നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോ
    ലക്ഷ്യം നിൻ മുമ്പിലെന്ത്?

    അൻപി രൂപി യേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ
    പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
    പൊന്നിൻ ചിറകു നിനക്കു മീതേ
    കർത്തൻ വിരിച്ചതു കാണുന്നില്ലേ?
    സൂര്യനിൻ താപമോ ഘോരമാം മാരിയോ
    നിന്നെ അലട്ടാ എൻ പൊന്മകനേ
    (ജീവിത…)

    വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും
    എങ്ങനെ നീ യോർദാന്റെ അക്കരെ ചെന്നു ചേരും
    നിൻ തോണിയിൽ കർത്തനേശുവുണ്ടോ
    നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ
    പുത്തൻ ഗാനങ്ങളും പാടിസ്തുതിക്കുവാൻ
    ഹൃത്തടേ സ്വർഗ്ഗീയ ശാന്തിയുണ്ടോ?
    (ജീവിത.. )

    സ്വർഗ്ഗപുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം
    വേണ്ടയോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ
    വാനത്തേരിൽ മേഘാരൂഢനായി
    വേഗം വരുന്നേശു രാജനവൻ
    ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ
    കണ്ണീരില്ലാ സ്വർഗ്ഗവാസം അതിൽ
    (ജീവിത..)

    Jeevitha yathrakaraa kaladikal engottu?
    Nashathin pathayo jeevante maargamo
    Lakshyam nin munpil enthu ?(2)

    Anpin roopi yeshunadhan ninne vilikkunnille
    Pokalle nee andhanayi lokasoubhagyam thaedi
    Ponnin chiraku ninakku meethe
    Karthan virichathu kanunnille
    Suryanin thapamo ghoramam maariyo
    Ninne alatta en ponmakane
    (jeevitha…)

    Vaishamyamam medukale engane nee kadakkum
    Engane nee yordaninte akkare chennu cherum
    Nin thoniyil karthan Yeshuvundo
    Nin navil prardhana gaanamundo
    Puthen ganalapam padi sthuthikkuvan
    Hrithide swargheya shanthi undo ?
    (jeevitha…)

    Vishwasathin thoniyathil pokunna yathrakkara
    Parakkettil thattathe nee akkare chennidumo
    Oalangal erunna sagarathil
    Jeevithathoni ulanidumpol
    Aarundu kaithangaai aaru sahayikkum
    Kappithaan Yeshuvallathe ninne
    (jeevitha…)

    Swargapure nee kelkkunnille seeyonil gana shabdham
    Vendaayo nin swanthamaye swargheya santhoshangal
    Vanatheril megharudhanaye
    Vegam varunneshu rajanavan
    Cherkkuvan ninneyum shudharin samghathil
    Kanneerilla swargha vasam athil

    go back to index

    lyrics : O.C. Alexander

  • Enthullu njan daivame /എന്തുള്ളു ഞാൻ ദൈവമേ

    എന്തുള്ളു ഞാൻ ദൈവമേ
    എന്തുള്ളു ഞാൻ കർത്തനെ
    നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
    നാന്ദിയാൽ എൻ മനം പാടുമീ

    യേശുവേ നിൻറ്റെ ത്യാഗമേ
    ക്രൂശിലെ നിൻറ്റെ സ്നേഹം
    പാപിയാം എന്നെ തേടി നീ
    ചേർത്തണച്ച നിൻ സ്നേഹം

    ഏകനായ് ഞാൻ തീരുമ്പോൾ
    നിന്റെ മാർവെന്റെ ആശ്രയം
    നിന്നിൽ ഞാൻ മറഞ്ഞീടുമേ
    യേശുവേ നല്ല നാഥനെ

    നിന്റെ സ്നേഹത്തിൻ ആഴമോ
    വർണിക്കാൻ എനിക്കാവില്ല
    ഇത്ര മാത്രമാം എന്നെ സ്നേഹിപ്പാൻ
    എന്തുള്ളു ഞാൻ യേശുവേ

    Enthullu njan Daivame
    Enthullu njan Karthane
    Nee cheytha nanmakal orkkumbol
    Nanniyal en manam paadume

    Yeshuve ninte thyagame
    Krushile ninte sneham
    Paapiyam enne thedi nee
    Cherthanacha nin sneham

    Eakanay njan theerumbol
    Ninte maarvente aashrayam
    Ninnil njan maranjeedume
    Yeshuve nalla nadhane

    Ninte snehathin aazhamo
    Varnippan enikkavilla
    Ithra maathramam enne snehippan
    Enthullu njan Yeshuve

    go back to index

    lyrics : Jomon Philip

  • chinthakulangal ellam /ചിന്താകുലങ്ങള്‍ എല്ലാം

    ചിന്താകുലങ്ങള്‍ എല്ലാം
    യേശുവിന്മേൽ ഇട്ടുകൊള്‍ക
    അവന്‍ കരുതുന്നല്ലോ നിനക്കായ്
    ഈ ധരയില്‍ അതിശയമായ്

    ചോദിച്ചതിലും പരമായ്
    നീ നിനച്ചതിലും മേല്‍ത്തരമായ്
    മകനേ, നിനക്കായ് ദൈവം
    കരുതീട്ടുണ്ട്, കലങ്ങാതെ

    കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീ
    കേട്ടിട്ടില്ലാത്ത വഴികള്‍
    മകനേ, നിനക്കായ് ദൈവം
    കരുതീട്ടുണ്ട്, കലങ്ങാതെ

    Chinthakulangal ellam
    Yeshuvinmel ittu kolka
    Avan karuthumallo ninakkay
    ee dharayil athishayamay

    Chodhichathilum paramaay
    nee ninachatilum meltharamaay
    Makale ninakkay Daivam
    karutheettundu kalangaathe

    Kandittillatha aalkal
    nee kettittillatha vazhikal
    Makane ninakkay Daivam
    karutheettundu kalangaathe

    go back to index

    https://www.youtube.com/watch?v=7UAv1Z-gWv4
  • Geetham Geetham jaya jaya /ഗീതം ഗീതം ജയ ജയ

    ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾ
    യേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ

    പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവ
    കോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു

    ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾ
    ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു

    കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾ
    ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ?

    വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ വരുന്നിതാ ജയരാജൻ- നിങ്ങൾ
    ഉയർന്നിരിപ്പിൻ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാൻ.

    Geetham geetham jaya jaya geetham
    Paaduvin sodhararai nammal
    Yesu nadhan jeevikkunnathinal
    Jaya geetham paadiduveen

    Papam sapam sakalavum theerpan
    Avatharichihei naranai daiva
    Kopatheeyil ventherinjavanaam
    Rekshakan jeevikkunnu

    Ulaka mahanmarakhilavum orupol
    Urangunnu kallarayil nammal
    Unnathan Yesu maheswaran maathram
    Uyarathil vaanidunnu

    Kalushathayakatti Kannuneer thudappeen
    Ulsukarayirippeen nammal
    Athma nathen jeevikkave ini
    Alasatha sariyaamo

    Vaathilukale ningal thalakale uyarthin
    Varunnitha Jayarajan -ningal
    Uayarnnirippin kathakukale
    Sree yesuve sweekarippan

    go back to index

    Lyrics: M.E. Cheriyan

  • ezhu vilakkin naduvil /ഏഴു വിളക്കിന്‍ നടുവില്‍

    ഏഴു വിളക്കിന്‍ നടുവില്‍
    ശോഭാപൂര്‍ണ്ണനായ്
    മാറത്തു പൊന്‍കച്ച അണിഞ്ഞും
    കാണുന്നേശുവെ

    ആദ‍്യനും അന്ത‍്യനും
    നീ മാത്രം യേശുവേ
    സ്തുതികള്‍കും പുകഴ്ചകും
    യോഗ‍്യന്‍ യേശുവേ
    ഹാലേലൂയ്യാ…ഹാലേലൂയ്യാ

    നിൻറ്റെ രൂപവും ഭാവവും
    എന്നില്‍ ആകട്ടെ
    നിൻറ്റെ ആത്മശക്തിയും
    എന്നില്‍ കവിഞ്ഞിടട്ടെ
    (ആദ്യനും …)

    എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ
    വേണ്ടെന്‍ യേശുവേ
    നിന്റെ ഹിതത്തിന്‍ നിറവില്‍
    ഞാന്‍ സന്തോഷിക്കട്ടെ
    (ആദ്യനും)

    Ezhu vilakin naduvil
    Shobha purnnanai
    Marathu ponkacha aninjum
    Kanunn yeshuve

    Aadhyanum andyanum
    nee mathram yesuve
    Sthuthikalkum pukazhchakum
    Yogyan yeshuve
    Hallelujah… Hallelujah…

    Ninte roopavum bhavavum
    ennil aakatte
    ninte aathma sakthiyum
    ennil kavinjidatte
    (aadhyanum..)

    Ente ishtangal onnume
    venden yeshuve
    ninte hithathin niravil
    njan prashobhikatte
    (aadhyanum…)

    go back to index

    lyrics: R.S. Vijayaraj

  • Ella naavum paadi vazhthum /എല്ലാ നാവും പാടി വാഴ്ത്തും

    എല്ലാ നാവും പാടി വാഴ്ത്തും
    ആരാദ്യനാം യേശുവേ
    സ്തോത്രയാഗം അർപ്പിച്ചെന്നും
    അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു (2)

    യോഗ്യൻ നീ യേശുവേ
    സ്തുതികൾക്കു യോഗ്യൻ നീ
    യോഗ്യൻ നീ യോഗ്യൻ നീ
    ദൈവ കുഞ്ഞാടെ നീ യോഗ്യൻ

    നിത്യമായി സ്നേഹിച്ചെന്നെ
    തിരുനിണത്താൽ വീണ്ടെടുത്ത്
    ഉയിർത്തെന്നും ജീവിക്കുന്നു
    മരണത്തെ ജയിച്ചവനെ (2)

    സൗഖ്യ ദയാകാൻ എൻ യേശു
    അടിപ്പിണരാൽ സൗക്യം നൽകി
    ആശ്രയം നീ എൻ്റെ നാഥാ
    എത്ര മാധുര്യം ജീവിതത്തിൽ (2)

    Ella naavum padi vazhthum
    Aaradyanaam yeshuve
    Sthothrayagam arpichennum
    Ange vazthi sthuthichidunnu (2)

    Yogyan nee yeshuve
    Sthuthikalku yogyan nee
    Yogyan nee yogyan nee
    Daiva kunjade nee yogyan

    Nithyamayi snehichenne
    Thiruninathal veendeduthu
    Uyirthennum jeevikunnu
    Maranathe jayichavane  (2)

    Soukya dayakan en yeshu
    Adipinaral soukyam nalki
    Aasrayam nee ente nadha
    Ethra madhuryam jeevithathil  (2)

    go back to index