Category: Malayalam

  • Hosanna Hosanna jai jai /ഹോശന്നാ ഹോശന്നാ, ജയ് ജയ്

    ഹോശന്നാ ഹോശന്നാ, ജയ് ജയ് ഹാലേലൂയ്യാ
    സ്തോത്രം എന്നേശുവിന്
    മാനം മഹത്വവും എല്ലാ പുകഴ്ചയും
    ഏക രക്ഷകനല്ലോ

    പരിശുദ്ധ ദൈവം യേശു
    ഹോശന്നാ ഹാലേലൂയ്യാ
    സ്രഷ്ടാവാം ദൈവം യേശു
    ജയ് ജയ് ഹാലേലൂയ്യാ

    സൗഖ‍്യ ദായകന്‍ യേശു
    ഹോശന്നാ ഹാലേലൂയ്യാ
    മാറാത്ത മിത്രം യേശു
    ജയ് ജയ് ഹാലേലൂയ്യാ

    നല്ല ഇടയന്‍ യേശു
    ഹോശന്നാ ഹാലേലൂയ്യാ
    വഴിയും സത‍്യവും യേശു
    ജയ് ജയ് ഹാലേലൂയ്യാ

    രാജാധിരാജന്‍ യേശു
    ഹോശന്നാ ഹാലേലൂയ്യാ
    വീണ്ടും വരുന്നോന്‍ യേശു
    ജയ് ജയ് ഹാലേലൂയ്യാ

    Hosanna hosanna Jai jai Halelujah
    Stothram Enneshuvinu
    manan mahathavum ella pukazchayum
    eka rakshakanu (2)

    parishudha Daivam Yeshu
    Hosanna Hallelujah
    srishtavam Daivam Yeshu
    Jai jai Hallelujah

    Saukya dayakan Yeshu
    hoshanna hallelujah
    maratha Mitram Yeshu
    Jai jai Hallelujah

    Nalla Edayan Yeshu
    Hosanna Hallelujah
    Vazhiyum satyavum Yeshu
    Jai Jai Hallelujah

    Rajadirajan Yeshu
    hoshana Hallelujah
    Veendum varunnon Yeshu
    Jai jai hallelujah

    go back to index

    Lyrics: R.S.Vijayraj

  • Hallelujah sthuthi padeedum /ഹല്ലേലൂയ്യാ സ്തുതി പാടിടും

    ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാന്‍
    വന്‍കൃപയെ എന്നും ഓര്‍ത്തിടും ഞാന്‍
    പരിശുദ്ധനേ കരുണാ നിധിയേ
    സ്തുതികള്‍ക്കെല്ലാം യോഗ‍്യനായവനെ

    സകലത്തെയും സൃഷ്ടിചെയ്തവനേ
    സകലത്തിനും പരിപാലകനേ
    സകലരിലും പരമോന്നതനേ
    സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും നീ

    കരുണയും ദയയും ഉള്ളവനേ
    മനസ്സലിയുന്ന മഹാപ്രഭുവേ
    വാത്സല‍്യത്തോടെന്നെ ചേര്‍ത്തവനേ
    മാറാത്ത സ്നേഹം പകര്‍ന്നവനേ

    ആദിയും അന്തവും ആയവനേ
    ഉറപ്പുള്ള പാറയും കോട്ടയുമേ
    വഴിയും സത‍്യവും ആയവനേ
    ഏകരക്ഷാ മാര്‍ഗ്ഗമായവനേ

    ക്രൂശു ചുമന്നു തളര്‍ന്നെനിക്കായ്
    ഘോരമാം ശിക്ഷയതേറ്റെനിക്കായ്മു
    മുൾമുടി ചൂടിയതും എനിക്കായ്
    ജീവനെ നല്‍കിയതും എനിക്കായ്

    Halleluyah sthuthi paadidum njaan
    Van krupaye ennumorthidum njaan
    parishudhane karunaanidhiye
    sthuthikalkkellaam yogyanaayavane

    Sakalatheyum srishti cheythavane
    sakalathinum paripaalakane
    sakalarilum paramonnathane
    sarvashakthanum sarva njaniyum nee

    karunayum dayayum ullavane
    manassaliyunna mahaaprabhuve
    vaathsalyathodenne cherthavane
    maaraatha sneham pakarnnavane

    Adhiyum anthavumaayavane
    urrappulla paarayum kottayume
    vazhiyum sathyavumaayavane
    eka rakshaa maargamayavane

    krooshu chumannu thalarnnenikkaay
    ghoramaam shikshaya thettenikkaay
    mulmudi choodiyathum enikkaay
    jeevane nalkiyathum enikkaay

    go back to my index

    Lyrics: R.S.Vijayaraj

  • sarva nanmakalkkum /സർവ്വനന്മകൾക്കും

    സർവ്വനന്മകൾക്കും സർവ്വദാനങ്ങൾക്കും
    ഉറവിടമാം എൻ യേശുവേ
    നിന്നെ ഞാൻ സ്തുതിച്ചിടുന്നു
    ദിനവും പരനെ നന്ദിയായ്

    ആഴി ആഴത്തിൽ ഞാൻ കിടന്നു
    കൂരിരുൾ എന്നെ മറ പിടിച്ചു
    താതൻ തിരുക്കരം തേടിയെത്തി
    എന്നെ മാർവ്വോടു ചേർത്തണച്ചു

    പരിശുദ്ധാത്മാവാൽ നിറയ്ക്ക
    അനുദിനവും എന്നെ പരനെ
    നിന്റെ വേലയെ തികച്ചീടുവാൻ
    നൽവരങ്ങളെ നൽകിടുക

    Sarva nanmakalkum sarva dhanangalkum
    Uravidamam en yeshuve
    Ange njan stuthichidunnu
    Dinavum parane nandiyal

    Azhi aazhathil njan kidannu
    Koorirul enne mara pidichu
    Nathan thirukaram thediyethi
    Thiru marvodu cherthanachu
    ( Sarva nanmakalkum)

    Parishudhathmaval niraikka
    Anudinavum enne parane
    Thiru velaye thikachiduvan
    Nal varangale nalkeeduka
    (sarva nanmakalkkum)

    go back to index

    https://www.youtube.com/watch?v=rboudLPvVSU
  • Vishidhiye thikachu naam /വിശുദ്ധിയെ തികച്ചു നാം

    വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക
    പ്രിയൻ വരുവത്തിൻ താമസം ഏറെയില്ല തന്റെ
    വാഗ്ദത്തങ്ങൾ പലതും നിറവേറുന്നെ -ഒരുങ്ങീടാം

    യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം പല
    വ്യാധികളാൽ ജനം നശിച്ചീടുന്നേ രാജ്യം
    രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ -ഒരുങ്ങീടാം

    കൊട്ടാരങ്ങൾ തുടങ്ങി കോട്ടിൽ വരെ ജനം
    കണ്ണുനീർ താഴ്വരയിലല്ലയോ ഒരു
    സ്വസ്ഥതയുമില്ല മനുഷ്യർക്കിതെ -ഒരുങ്ങീടാം

    ആകാശത്തിന് ശക്തി ഇളകുന്നത്താൽ ഭൂവിൽ
    എന്ത് ഭവിക്കുമെന്നോർത്തുകൊണ്ട് ജനം
    പേടിച്ചു നിർജീവരയിടുന്നെ -ഒരുങ്ങീടാം

    ബുദ്ധിമാന്മാർ പലർ വീണിടുന്നെ ദൈവ
    ശക്തി ത്യജിച്ചവരോടിടുന്നെ ലോക
    മോഹങ്ങൾക്കതിനെരായ് തീരുന്നതായി –ഒരുങ്ങീടാം

    മേഗരുഡനായി വന്നിടുമെ പതി
    നായിരം പേരിലും സുന്ദരൻ താൻ തന്റെ
    കോമള ’രൂപം കണ്ടാനന്ദിപ്പാൻ -ഒരുങ്ങീടാം

    മാലിന്യ പെട്ടിടത്തോടിടുക മണവാളൻ
    വരവേറ്റം അടുത്ത്പോയി മണിയറയിൽ
    പോയി ’നാം ആശ്വസിപ്പാൻ – ഒരുങ്ങീടാം

    Vishudhiye thikachu naam orungi nilka
    Priyan varuvathin thamasam ereyilla thante
    Vagdathangal palathum niraverunne -orungeedam

    Yudhangal kshamangal bhukampam pala
    Vyathikalal janam nashichidunne rajyam
    Rajyangalodethirthu thudangiyallo -orungeedam

    Kottarangal thudangi kottil vare janam
    Kannuneer thazhvarayilallayo oru
    Swasthathayumilla manushyarkihe -orungeedam

    Aakasathin sakthi ilakunnathal bhoovil
    Enthu bhavikumennorthukond janam
    Pedichu nirjeevaraidunne-orungeedam

    Budhimanmar palar veenidunne daiva
    Shakthi thyajichavarodidunne loka
    Mohangalkathinarai theerunnathal –orungeedam

    Megarudanai vannidume pathi
    nairam perilum sundaran than thante
    komala’rupam kandanannippan -orungeedam

    Malinnya pettidathodiduka manavalan
    Varavettam aduthu poi maniyarayil
    Poi’naam aaswasippan – orungeedam

    go back to index

    https://www.youtube.com/watch?v=vM0SOjNZjUI
  • Loke njan en ottam (ലോകെ ഞാനെൻ ഓട്ടം)

    ലോകെ ഞാനെൻ ഓട്ടം തികച്ചു
    സ്വർഗ്ഗഗേഹെ വിരുതിനായി
    പറന്നീടും ഞാൻ മറുരൂപമായ്
    പരനേശുരാജൻ സന്നിധൗ

    ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
    സദാ സന്നദ്ധരായ് നിന്നിടുന്നേ
    ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
    ഹല്ലേലുയ്യാ പാടിടും ഞാൻ

    ഏറെനാളായ് കാണ്മാൻ ആശയായ്
    കാത്തിരുന്ന എന്റെ പ്രിയനെ
    തേജസ്സോടെ ഞാൻ കാണുന്ന നേരം
    തിരുമാർവ്വോടണഞ്ഞിടുമേ

    നീതിമാന്മാരായ സിദ്ധൻമാർ
    ജീവനും വെറുത്ത വീരൻമാർ
    വീണകളേന്തി ഗാനം പാടുമ്പോൾ
    ഞാനും ചേർന്നു പാടിടുമേ

    താതൻപേർക്കായ് സേവ ചെയ്തതാൽ
    താതനെന്നെ മാനിക്കുവാനായ്
    തരുമോരോ ബഹുമാനങ്ങൾ
    വിളങ്ങീടും കിരീടങ്ങളായ്

    കൈകളാൽ തീർക്കപ്പെടാത്തതാം
    പുതുശാലേം നഗരമതിൽ
    സദാകാലം ഞാൻ മണവാട്ടിയായ്
    പരനോടുകൂടെ വാഴുമേ.

    Loke njanen ottam thikachu
    Sworga gehe viruthinai
    Parannidum njan maru roopamai
    Paranesu raajan sannidhou

    Dhootha sangam akave enne ethirelkuvan
    Sadha sannadharai ninnidunne
    Shubra’vasthra’dhariyai
    ente priyante mumpil
    Hallelujah padidum njan

    Ere’nalai kanmanashayai
    Kathirunna ente priyane
    Thejasode njan kanunna neram
    Thiru’marvodananjidume

    Neethimanmaraya sithanmar
    Jeevanum verutha veeranmar
    Veenakalendi ganam padumpol
    Njanum chernnu padidume

    Thathan perkai seva cheithathal
    Thathanenne manikuvanai
    Tharumororo bahumanangal
    Vilangeedum kiridangalai

    Kaikalal theerka pedathatham
    Puthu salem nagaramathil
    Sada’kalam njan manavattiai
    Paranodu kude vazhume

    go back to index

    Lyrics: P.P. Mathew

  • Lokamaam gambhira /ലോകമാം ഗംഭീരവാരിധിയിൽ

    ലോകമാം ഗംഭീരവാരിധിയിൽ
    വിശ്വാസക്കപ്പലിലോടിയിട്ട്
    നിത്യവീടൊന്നുണ്ടവിടെയെത്തി
    കർത്തനോടുകൂടെ വിശ്രമിക്കും

    യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി
    യൂദ്ധം ചെയ്യും ഞാനേശുവിന്നായ്
    ജീവൻ വെച്ചീടും രക്ഷകനായ്
    അന്ത്യശ്വാസം വരെയും

    കാലം കഴിയുന്നു നാൾകൾ പോയി
    കർത്താവിൻ വരവു സമീപമായ്
    മഹത്വനാമത്തെ കീർത്തിപ്പാനായ്
    ശക്തീകരിക്ക നിൻ ആത്മാവിനാൽ

    പൂർവ പിതാക്കളാം അപ്പോസ്തോലർ
    ദൂരവേ ദർശിച്ച ഭാഗ്യ ദേശം
    ആകയാൽ ചേതം ’എന്നെണ്ണി ലാഭം
    അന്യർ ’എന്നെണ്ണി ലോകമതിൽ

    ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും
    കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും
    ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും
    എല്ലാം പ്രതികൂലമായെന്നാലും

    ലോകം ത്യജിച്ചതാം സിദ്ധൻമാരും
    നിർമ്മല ജ്യോതിസ്സാം ദൂതൻമാരും
    രക്തസാക്ഷികളാം സ്നേഹിതരും
    സ്വാഗതം ചെയ്യും മഹൽസദസ്സിൽ

    വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി
    രക്ഷകനേശുവെ കുമ്പിടും ഞാൻ
    കഷ്ടത തുഷ്ടിയായ് ആസ്വദിക്കും
    സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.

    Lokamaam gambhira varidhiyil
    viswasa’kappalil odiyitte
    Nithya vedonnundavide ethi
    karthanodu kude visramikum

    Yathra cheyum njan krushe noki
    yudham cheyum njan yeshuvinai
    Jeevan vacheedum rekshakanai
    andhya swasam vareyum

    Kalam kazhiyunnu naalkal poi
    karthavin varavu sameepamai
    Mahathwa namathe kerthippanai
    shakthikarika nin aalmavinal

    Poorva pithakalam appostholar
    dhurave dharsiche bhagya desham
    Aakayal chetham’ennenni labham
    anyar’ennenni ee lokamathil

    Njerukathin appam njan thinnennalum
    kashtathin kannuner kudichalum
    Dehi dhukathal kshyichennalum
    ellam prethikoolam aayennalum

    Lokam thwejichatham sidhanmarum
    nirmala jyothissam doothanmaarum
    raktha sakshikalaam snehitharum
    swagatham cheyyum mahal sadhasil

    veendeduppin ganam paadi vazhthi
    rakshakaneshuve kumbidum njan
    kashtatha thushtiyaai aasvathikkum
    sadhukkal makkalki bhagyam labhikkum

    go back to index

  • Rakshithavine Kaanka paapi /രക്ഷിതാവിനെ കാൺക പാപി!

    രക്ഷിതാവിനെ കാൺക പാപി!
    നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു

    കാൽവറി മലമേൽ നോക്കൂ നീ
    കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു

    ധ്യാനപീഠമതിൽ കയറി
    ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക

    പാപത്തിൽ ജീവിക്കുന്നവനെ
    നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ

    തള്ളുക നിന്റെ പാപമെല്ലാം
    കള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ

    ഉള്ളം നീ മുഴുവൻ തുറന്നു
    തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ

    Rakshithavine kaanka paapi
    Ninte perkallayo krusinmel thungunnu

    Kaalvari malamel noku nee
    Kaalkaram chernnitha aanimel thungunnu

    Dhyana peedamathil kayari
    Ullile kannukal kondu nee kaanuka

    Paapathil jeevikunnavane
    Ninte perkallayo thungunnee rekshakan

    Thalluka ninte paapamellam
    Kallamethum ninackenda ninnullil nee

    Ullam nee muzhuvan thurannu
    Thallayam’yeshuvin kaiyil elpikka nee

    go back to index

    Lyrics: T.J. Varkey

  • Maravidamay enikeshuvund /മറവിടമായെനിക്കേശുവുണ്ട്

    മറവിടമായെനിക്കേശുവുണ്ട്
    മറച്ചിടുമവനെന്നെ ചിറകടിയിൽ
    മറന്നിടാതിവിടെന്നെ കരുതിടുവാൻ
    മാറാതെയവനെന്റെ അരികിലുണ്ട്

    അനുദിനവും അനുഗമിപ്പാൻ
    അവൻ നല്ല മാതൃകയാകുന്നെനിക്ക്
    ആനന്ദജീവിത വഴിയിലിന്ന്
    അനുഗ്രഹമായെന്നെ നടത്തിടുന്നു

    പലവിധമാം എതിരുകളെൻ
    പാതയിലടിക്കടി ഉയർന്നിടുമ്പോൾ
    പാലിക്കും പരിചോടെ പരമനെന്നെ
    പതറാതെ നിൽക്കുവാൻ ബലം തരുന്നു

    വിളിച്ച ദൈവം വിശ്വസ്തനല്ലോ
    വഴിയിൽ വലഞ്ഞു ഞാനലയാനിട
    വരികയില്ലവനെന്നെ പിരികയില്ല
    വലതുകൈ പിടിച്ചെന്നെ നടത്തിടുന്നു

    ഇതാ വേഗം ഞാൻ വാനവിരിവിൽ
    ഇനിയും വരുമെന്നരുളിച്ചെയ്ത
    ഈ നല്ല നാഥനെ കാണുവാനായ്
    ഇരവും പകലുമെണ്ണി വസിച്ചിടുന്നു.

    Maravidamay enikkeshuvundu
    Marachidum avanenne chirakadiyil
    Marannidathividenne karuthiduvan
    Maarathe avanente arikil undu

    Anudhinavum anugamippan
    Avan nalla maathruka aakunnenikku
    Aanandha jeevitha vazhiyil innu
    Anugrahamay enne nadathidunnu

    Pala vidhamam ethirukal en
    Paathayil adikkadi uyarnnidumbol
    Paalikkum parichode paramam enne
    Patharathe nilkkuvan balam tharunnu

    Vilicha Daivam viswasthanallo
    Vazhiyil valanju njan alayanida
    Varikayillavanenne pirikayilla
    Valathu kai pidichenne nadathidunnu

    Itha vegam njan vaana viravil
    Iniyum varumennu aruli cheytha
    Ee nalla Nadhane kaanuvaanay
    Iravum pakalum enni vasichidunnu

    go back to index

    Lyrics : Charles John

    https://www.youtube.com/watch?v=IW6Wys0xU2A
  • Bhayapedenda ini bhayapedenda /ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

    ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
    ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട് (2)
    എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍
    വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ (2)

    സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും
    ഭയപ്പെടേണ്ടിനിയും
    തീച്ചൂള നിന്നെ മൂടിയെന്നാലും
    ഭയപ്പെടേണ്ടിനിയും
    കണ്‍മണിപോല്‍ നിന്നെ കാക്കുന്ന ദൈവം
    തന്നുള്ളം കയ്യില്‍ വഹിച്ചിടുമെന്നും

    കൂട്ടിനായ് ആരും കൂടില്ലെന്നാലും
    ഭയപ്പെടേണ്ടിനിയും
    കൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലും
    ഭയപ്പെടേണ്ടിനിയും
    തന്നുള്ളം കയ്യില്‍ വരച്ചവന്‍ നിന്റെ
    കൂടെ നടക്കും കൂടെ വസിക്കും

    Bhayappedenda ini bhayappedenda
    Emmanuel ninte koodeyundu (2)
    Ennamillathulla nanmakal oorthal
    Varnipan aayiram navukal pora (2)

    Simhangal naduvil thallapettalum
    Bhayappedendiniyum
    Theechula ninne mudiyennalum
    Bhayappedendiniyum
    Kanmani pol ninne kaakunna daivam
    Thannulam kaiyil vahichudumennum

    Koottinai aarum koodillennalum
    Bhayappedendiniyum
    Koode sahippan aarumillennalum
    Bhayappedendiniyum
    Thannullam kaiyil varachavan ninte
    koode nadakkum koode vasikum

    go back to index

    Lyrics: R.S.Vijayaraj

  • Bahumathi thatha /ബഹുമതി താത

    ബഹുമതി താത സുതാത്മാവാം
    ത്രിയേകദേവനു നൽകാം നാം

    ഭയമോടകന്നു വസിച്ചോരാം
    നമ്മൾക്കവന്നരികേ ചേരാം

    ചിതറിയൊരാടുകളായോരാം
    നാമൊന്നു ചേർന്നു പുകൾ നേരാം

    തിരുസുതനേശുവെ നൽകിടാൻ
    അതീതമായ് കൃപ ചെയ്തിടാൻ

    തിരുഹിതമായതറിഞ്ഞിടാം
    തീരാത്ത ദാനമിതോർത്തിടാം

    അഗതികളെപ്രതി ക്രൂശേറാം
    എന്നോർത്ത തൻ ദയയാർക്കോതാം

    അരചരോടാചാര്യന്മാരായി
    നമ്മൾക്കിയുന്നത സൽപ്പേരായ്

    Bahumathi thatha suthathmavaam
    thriyeka devanu nalkaam naam

    Bhayamodakannu vasichoraam
    nammalkkvannarike cheraam

    chithariyoradukalayoraam
    nammonnu chernnu pookkal neraam

    thirusuthaneshuve nalkidaan
    atheethamaai kripa cheytheedan

    thiru hithamaytharinjeedam
    theeratha daanmithortheedam

    agathikaleprathi kroosheraam
    ennortha than dayayorkothaam

    arachoradacharyanmaraai
    nammalki unnatha salperaai

    go back to index