Category: Malayalam

  • Pranapriya yeshu nadha (പ്രാണപ്രിയാ യേശു നാഥാ)

    പ്രാണപ്രിയാ യേശു നാഥാ
    ജീവന്‍ തന്ന സ്നേഹമേ
    നഷ്ടമായിപ്പോയ എന്നെ
    ഇഷ്ടനാക്കി തീര്‍ത്ത നാഥാ

    എന്റെ സ്നേഹം നിനക്കു മാത്രം
    വേറെ ആരും കവരുകില്ല
    എന്റേതെല്ലാം നിനക്കു മാത്രം
    എന്നെ മുറ്റും തരുന്നിതാ

    തള്ളപ്പെട്ട എന്നെ നിന്റെ
    പൈതലാക്കി തീര്‍ത്തുവല്ലോ
    എന്റെ പാപം എല്ലാം പോക്കി
    എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
    (എന്റെ സ്നേഹം…)

    എന്റെ ധനവും മാനമെല്ലാം
    നിന്റെ മഹിമക്കായി മാത്രം
    ലോക സ്നേഹം തേടുകില്ല
    ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
    (എന്റെ സ്നേഹം…)

    Pranapriya yeshu nadha
    jeevan thanna snehame
    nashttamaayi poya enne
    ishttanakki theertha nadha

    Ente sneham ninakku mathram
    vere aarum kavarukilla
    Entethellaam ninakku mathram
    Enne muttum tharunitha

    thallapetta enne ninte
    paithalaaki theerthuvallo
    ente paapam ellaam pokki
    Enne muzhuvan soukyamaaki
    (Ente Sneham…)

    Ente dhanavum maanamellam
    Ninte mahimaykkayi mathram
    Loka sneham theedukilla
    jeevikkum njan ninakkayi mathram
    (Ente Sneham…)

    go back to index

    Lyricist: R.S.Vijayaraj

  • Dhivya thejasinaai vilikkappettore (ദിവ്യ തേജസ്സിനായി വിളിക്കപ്പെട്ടൊരെ)

    ദിവ്യ തേജസ്സിനായി വിളിക്കപ്പെട്ടൊരെ
    ദൈവ ഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക.

    ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
    സത്യാ ക്രിസ്തിയാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ.
    വിശുദ്ധന്മാർക്കങ്ങോരിക്കലായി ഭരമേല്പിച്ചതാം
    വിശ്വാസത്തിനായി നീയും പോർചെയ്തിടേണം.

    ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
    സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും.
    അവൻ നിനക്ക് മാതൃക പുരുഷനാകയാൽ
    താൻ പോയ പാത ധ്യാനിച്ചെന്നും
    പിന്പറ്റിടുക.

    നീതിമാൻ പ്രയാസമൊടു രക്ഷ നെടുകിൽ
    അധാര്മികൾക്കും പാപികൾക്കും ഗതി എന്തായീടും.
    ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
    ദൈവ ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുമോ.

    നീതികെട്ടൊർ നീതികേടിൽ വർധിച്ചീടുമ്പോൾ
    ദോഷ വഴിയിൽ ജനങ്ങളേറ്റം വിറഞൊടീടുമ്പോൾ.
    നീതിമാന്മാർ ഇനിയും അതികം നീതി ചെയ്യട്ടെ
    വിശുദ്ധൻ ഇനിയും തന്നെത്തന്നെ
    വിശുദ്ധീകരിക്കട്ടെ.

    വിശ്വാസത്തിൻ അന്ധമായ രക്ഷ പ്രാപിപ്പാൻ
    ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക.
    ലോകത്തെ ജയിച്ച ജയവീരനേശുവിന്
    വൻ കൃപയാൽ നീയും ലോകത്തെ ജയിക്കുക
    (ദിവ്യ തേജസ്സിനായി …).

    Dhivya thejasinaai vilikkappettore
    Daiva hidham enthennippol thirichariyuka.

    Aathmaavilum sathyathilum aaraadhikkuvaan
    Sathya Christhianithwam ninnil vellipeduthuvaan.
    Vishudhanmaarkkangorikkalayi bharamelppichatham
    Viswasathinaayi neeyum porcheithidanam.

    Lokam ninne ettavum pakachidumbozhum
    Snehitharum ninne kaivediyum nerathum
    Avan ninakku maathruka. purushanaakayaal
    Thaan poya paadha dhyanichennum
    pinpatteeduka.

    Neethimaan prayaasamodu raksha nedukil
    Adharmikalkkum paapikalkkum gathi enthaayeedum.
    Ithra valiya rakhshaye aganyamaakkiyal
    Daiva nyayavidhiyil ninnum thetti ozhiyumo.

    Neethikettor neethikedil vardhicheedumbol
    Dosha vazhiyil janangalettam viranjodeedumbol.
    Neethimaanmaar iniyum athikam neethi cheyatte
    Vishudhan iniyum thannethanne
    vishudheekarikkatte -Divya.

    Viswasthin andhamaya raksha praapippaan
    Aathmasakthi thannil ninne kaathukolluka.
    Lokathe jayicha jayaveeraneshuvin
    Van krupayal neeyum lokathe jayikkuka
    (dhivya thejasinaayi…).

    go back to index

  • Njan yogyanalla yeshuve ഞാന്‍ യോഗ്യനല്ല യേശുവേ

    ഞാന്‍ യോഗ്യനല്ല യേശുവേ
    നിന്‍ സ്നേഹം പ്രാപിപ്പാന്‍
    ഞാന്‍ യോഗ്യനല്ല യേശുവേ
    നിന്‍ നന്മ പ്രാപിപ്പാന്‍

    എങ്കിലും നീ സ്നേഹിച്ചു
    എങ്കിലും നീ മാനിച്ചു
    ഇത്ര നല്ല സ്നേഹമേ
    നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)

    ഞാന്‍ ദോഷമായി നിരൂപിച്ചു
    ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു
    എങ്കിലും കനിഞ്ഞു നീ
    എങ്കിലും ക്ഷമിച്ചു നീ
    ഇത്ര നല്ല സ്നേഹമേ
    നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
    (ഞാൻ യോഗ്യനല്ല…)

    ഞാന്‍ നാട്ടോലിവായ് തീര്‍നിട്ടും
    കായ്ച്ചതില്ല സല്‍ ഫലം
    എങ്കിലും ഈ കൊമ്പിനെ
    തള്ളിയില്ല ഏഴയെ
    ഇത്ര നല്ല സ്നേഹമേ
    നന്ദിയോടെ വാഴ്ത്തും ഞാന്‍ (2)
    (ഞാൻ യോഗ്യനല്ല…)

    Njan yogyanalla Yeshuve
    Nin sneham praapippan
    Njan yogyanalla Yeshuve
    Nin nanma praapippan

    Enkilum Nee snehichu
    Enkilum Nee maanichu
    Ithra nalla snehame
    Nandiyode vazhthum njan (2)

    Njan doshamayi niroopichu
    Doshangal pravarthichu
    Enkilum kaninju Nee
    Enkilum kshamichu Nee
    Ithra nalla snehame
    nandiyode vazhthum njan (2)
    (njan yogyanalla…)

    Njan nattolivayi theernittum
    kaychathilla salbhalam
    Enkilum ee kombine
    Thalliyillee ezhaye
    Ithra nalla snehame
    Nandiyode vazhthum njan (2)
    (njan yogyanalla…)

    go back to index

  • En Bhavanam manoharam എന്‍ ഭവനം മനോഹരം എന്താനന്ദം

    എന്‍ ഭവനം മനോഹരം എന്താനന്ദം
    വര്‍ണ്യാതീതം സമ്മോദകം (2)

    ദൂരെ മേഘ പാളിയിൽ
    ദൂരെ താരാപഥ വീചിയില്‍
    ദൂത വൃന്ദങ്ങള്‍ സമ്മോദരായ്
    പാടീടും സ്വര്‍ഗ്ഗ വീഥിയില്‍
    (എൻ ഭവനം…)

    പൊന്‍മണി മേടകള്‍ മിന്നുന്ന ഗോപുരം
    പത്തും രണ്ടു രത്നക്കല്ലുകളാല്‍
    തീര്‍ത്തതാം മന്ദിരം
    കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും
    ആനന്ദാശ്രു പൊഴിച്ചിടും (2)
    (എൻ ഭവനം…)

    എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും
    കരം വീശി വീശി മോദാല്‍
    ചേര്‍ന്നു സ്വാഗതം ചെയ്തീടും
    മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ
    ആനയിക്കും എന്‍ സ്വര്‍ഭവനേ (2)
    (എൻ ഭവനം…)

    എന്തു പ്രകാശിതം എന്തു പ്രശോഭിതം
    ഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവം
    ആലയം പൂരിതം
    ഞാനും പാടിടും ആ കൂട്ടത്തില്‍
    ലയിച്ചിടും യുഗായുഗേ (2)
    (എൻ ഭവനം…)

    En bhavanam manoharam enthaanandham
    varnyaatheetham, sammodhakam (2)

    Doore meghapaalliyil
    Doore tharapadha veechiyil (2)
    Dootha vrindhangal sammodharay
    padeedum swarga veedhiyil (2)
    (En Bhavanam…)

    ponmani medakal minnunna gopuram
    pathum randu rathnakkallukalaal
    Theerthathaam mandiram
    kanden kannukal thulumbeedum
    Aanandhaashru pozhichidum (2)
    (En bhavanam…)

    En prema kanthanum munpoya shudharum
    karam veeshi veeshi modhal
    chernnu swagatham cheyhtedum
    malagha jalangal namichenne
    Aanayikkum en swarbhavane (2)
    (En bhavanam…)

    Enthu prakashitham enthu prashobhitham
    Hallelujah paadum shudhar eavam
    Aalayam puritham
    Njanum paadidum aa kootathil
    Layicheedum yugayugae (2)
    (En bhavanam…)

    go back to index

    Writers:Evg. Benjamin Mathew

  • Aradhikaam Namukaradhikam /ആരാധിക്കാം നമുക്കാരധിക്കാം

    ആരാധിക്കാം നമുക്കാരധിക്കാം
    നാഥൻ നന്മകൾ ധ്യാനിച്ചിടാം
    കരങ്ങൾ ഉയർത്തി നന്ദി ചൊല്ലാം
    അധരം തുറന്നൊന്നായ് പാടി വാഴ്ത്താം
    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

    യേശുവിൻ രക്തം ഇന്നെൻ പാപം മോചിച്ചല്ലോ
    യേശുവിൻ രക്തം ഇന്നെൻ രോഗം നീക്കിയല്ലോ
    അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ
    എനിക്കാകുലം ലേശമില്ല

    സ്നേഹത്തിൽ എല്ലാം ചെയ്‍വാൻ ശക്തി പകർന്നിടണേ
    സ്നേഹത്തിൽ എല്ലാം ചെയ്‍വാൻ ശക്തി പകർന്നിടണേ
    ആ ആത്മ നദിയിൽ നിത്യ നവ്യമാകുവാൻ
    എന്നെ സമ്പൂർണം സമർപ്പിക്കുന്നു

    Aaradhikkam namukkaradhikkam
    Nadhan nanmakal dhyanichidam
    Karangal uyarthi nandhi chollam
    Adharam thurann onnay paadi vaazhtham
    Hallelujah Hallelujah Hallelujah Hallelujah (2)

    Yeshuvin raktham innen paapam mochichallo
    Yeshuvin raktham innen rogam neekkiyallo
    Avan karathalathil enne vahikkunnathal
    Enikkaakulam leshamilla

    Snehathil ellam cheyvan shakthi pakarnnidane
    Snehathil ellam cheyvan shakthi pakarnnidane
    Aa aathma nadhiyil nithya navyamaakuvan
    Enne sampoornam samarpikunu

    go back to index

  • Yeshuvodu chernirupathethra യേശുവോട്‌ ചെര്നിരിപ്പതെത്ര

    യേശുവോട്‌ ചെര്നിരിപ്പതെത്ര മോദമേ
    യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ
    ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ
    ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ

    പൊക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
    നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
    ഓർകുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ
    പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ
    (യെശുവോടു ചേർന്നിരുപത്…)

    സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻ
    ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
    കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
    വാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ
    (യെശുവോടു ചേർന്നിരുപത് …)

    എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെ
    അന്നു മാറുമെന്റെ ദുഃഖമെല്ലാം നിശ്ചയം തന്നെ
    അന്നു തന്റെ ശുദ്ധരോത് പാടിആർക്കുമേ
    എന്നെനിക്കു സാധ്യമോ മഹൽ സമ്മേളനം
    (യെശുവോടു ചേർന്നിരുപത് …)

    നല്ലവനെ വല്ലഭനെ പൊന്നുക്കന്ദനെ
    അല്ലൽ തീർക്കാണെന്നു വന്നു ചേർത്തിടുമെന്നെ
    തുല്യമില്ല മോദത്തോടെ വീണകളേന്തി
    ഹല്ലേലൂയ ഗാനം പാടി വാണിടുവാനായി
    (യെശുവോടു ചേർന്നിരുപത് …)

    Yeshuvodu chernirippathethra modhame
    Yeshuvinaai jeevikkunnathetra bhaagyame
    Aasha thannodennumennil vardhicheedunne
    Aashu thante koode vaazhaan kamshicheedunne

    Pokkiyente paapamellaam thante yaagathal
    Neekkiyente shapamellam thaan vahichathal
    Orkumthorum snehamennil vardhicheedunne
    Parkunne than koode vaazhaan ennu saadhyamo
    (Yeshuvodu Chernirupath…)

    Sreshtamerum naattilente vaasamaakkuvaan
    Shobhayerum veedenikorukkidunnavan
    Kaikalaal theerkkaatha nithyapaarppidam thannil
    Vannidunna nalinainjaan nokkipparkunne
    (Yeshuvodu Chernirupath…)

    Annu theerumente kashtam inneemannile
    Ennu marumente dhukkamellam nischayam thanne
    Annu thante shudharothu paadiarkkume
    Ennenikku sadhyamo mahal sammellanam
    (Yeshuvodu Chernirupath…)

    Nallavane vallabhane ponnukandhane
    Allal theerkanennu vannu cherthidumenne
    Thulyamilla modhathode veenakalendhi
    Halleluiah gaanam paadi vaniduvanai
    (Yeshuvodu Chernirupath…)

    go back to index

  • Madhyakashathinkal manipandhalil മധ്യകാശത്തിങ്കൽ മണിപ്പന്തലിൽ

    മധ്യകാശത്തിങ്കൽ മണിപ്പന്തലിൽ
    മണവാട്ടി സഭയുടെ വേളി നടക്കും
    മഹിമയിൽ വാഴുന്ന മണവാളനായി
    മാലിന്ന്യം ഏൽക്കാതെ നാം ഒരുങ്ങി നിൽക്ക (2)

    വാനത്തിൽ മേഘത്തിൽ മധ്യവാനത്തിൽ
    വാണീടും കാന്തനായ് ഒരുങ്ങി നിൽക്ക
    വീണ്ടെടുക്കപ്പെട്ട ദൈവജനമേ
    വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക
    (മധ്യകാശത്തിങ്കൽ…)

    ഇത്രയും സ്നേഹം കിട്ടിയ
    ഒരു മണവാട്ടി വേറെ ഇല്ലല്ലോ
    ഇത്രയും ഭാഗ്യമേറിയ
    ഒരു മണവാട്ടി പാരിൽ ഇല്ലല്ലോ
    ഇനിയും കുറഞ്ഞൊന്നും കഴിയുന്നേരം
    വരുവാനുള്ളവൻ വേഗം വന്നീടും (2)
    (മധ്യകാശത്തിങ്കൽ…)

    കുഞ്ഞാട്ടിൻ കല്യാണ നാളിൽ
    അന്നു ക്ഷേണിക്കപ്പെട്ടൊരെല്ലാവരും
    കാന്തനോട് ചേർന്നിടുവാൻ
    അവര്കന്നാളിൽ ഭാഗ്യം ഉണ്ടാകും
    ഇവിടെ കയറി വരിക എന്നു
    കർത്താവിൻ ഗംഭീര നാദം കെട്ടിടും (2)
    (മധ്യകാശത്തിങ്കൽ…)

    ഇത്രയും സ്നേഹം നൽകിയ
    ഒരു മണവാളൻ വേറെ ഇല്ലല്ലോ
    ഇത്രയും രക്ഷ നൽകിയ
    ഒരു രക്ഷകൻ ഭൂവിൽ ഇല്ലല്ലോ
    സ്വന്തമാം ജീവനെ തന്നു വീണ്ടവൻ
    തിരു രക്തം ചൊരിഞ്ഞു രക്ഷ എക്കിയോൻ (2)
    (മധ്യകാശത്തിങ്കൽ…)

    Madhyakashathinkal manipandhalil
    manavatti sabhayude veli nadakkum
    mahimayil vazhunna manavalanai
    malinyam elkathe naam orungi nilkam (2)
    (Madhyakashathinkal…)

    Vaanathil meghathil madhyavaanathil
    vaanidum kandhanai orungi nilka
    veendedukappetta daiva janame
    vishudhiye thikachu naam orungi nilka

    Ithrayum sneham kittiya
    oru manavatti vere illallo
    ithrayum bhagyameriya
    oru manavatti paaril illallo
    Iniyum kuranjonnu kazhiyunneram
    varuvanullavan vegam vannidum (2)
    (Madhyakashathinkal…)

    Kunjattin kalyana naalil
    Annu kshenikapettorellavarum
    kandhanodu chernniduvan
    avarkannalil bhagyam undakum
    Ivide kayari varika ennu
    karthavin gambhira nadham kettidum (2)
    (Madhyakashathinkal…)

    Ithrayum sneham nalkiya
    oru manavalan vere illallo
    ithramaam reksha nalkiya
    oru rekshakan bhoovil illallo
    swondhamam jeevane thannu veendavan
    thiru rektham chorinju reksha ekiyon (2)
    (Madhyakashathinkal…)

    go back to index

    Lyrics:Wilson Chennanattil

    https://www.youtube.com/watch?v=7LrGeIVOWrY
  • Daivam cheytha nanmakalkellam ദൈവം ചെയ്ത നന്മകൾക്കെല്ലാം

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതു പോരാ നാളിതു പോരാ
    ആയുസും ഇതു പോരാ ( 2 )

    ജീവിത പാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2 )
    (ദൈവം ചെയ്ത …)

    പാപിയാം എന്നെ നേടുവതേശു
    കാൽവരിയിൽ തന്നെ
    ജീവൻ നല്കിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)

    കാരിരുമ്പാണികൾ തറയപ്പെട്ടത്
    എൻ പേർക്കായല്ലോ
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)

    മുൾമുടി ചൂടി തൂങ്ങപെട്ടത്
    എൻ പേർക്കാണല്ലോ
    ഓരോ ദിനമതു ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)

    Daivam cheytha nanmakalkellam
    nandhi paranjiduvan
    Naavithu pora naalithu pora
    ayussum ithu pora(2)

    Jeevitha pathayil kalukalere
    kuzhanju veezhathe
    Thangi nadathiyathorkumbol
    En kannukal nirayunne(2)
    (Daivam cheytha…)

    Paapiyam enne neduvatheshu
    kaalvariyil thanne
    Jeevan nalkiyathorkumbol
    en kannukal nirayunnu(2)
    (Daivam cheytha…)

    Kaarirumbanikal tharayapettathu
    En perkkayallo
    Krooshile sneham orkumbol
    En kannukal nirayunne(2)
    (Daivam cheytha…)

    Mulmudi choodi thoongapettathu
    En perkanallo
    Oro dinamathu orkumpol
    En kannukal nirayunne(2)
    (Daivam cheytha…)

    go back to index

    Lyrics:Paraniyam Stephenson

  • Prarthichal utharam undu പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട്

    പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട്
    യാചിച്ചാൽ മറുപടി ഉണ്ട്
    മുട്ടിയാൽ തുറന്നിടും
    ചോദിച്ചാൽ ലഭിച്ചിടും
    അതു നിശ്ചയം
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദത്തം ചെയ്തവൻ അകലുകില്ല
    (പ്രാർത്ഥിച്ചാൽ … )

    ആരാധിച്ചാൽ വിടുതലുണ്ട്
    ആശ്രയിച്ചാൽ കരുതലുണ്ട്
    വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
    വിളി ശ്രവിച്ചത് നിത്യ രക്ഷ നിശ്ചയം (2)
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല
    (പ്രാർത്ഥിച്ചാൽ … )

    അനുതപിച്ചാൽ പാപ മോക്ഷമുണ്ട്
    മനം തകർന്നാലവൻ അരികിലുണ്ട്
    വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
    നിത്യ ഭവനത്തിൽ നിത്യവസം
    നിശ്ചയം (2)
    നിശ്ചയം നിശ്ചയം അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല
    (പ്രാർത്ഥിച്ചാൽ …)

    മാറായെ മാധുര്യമാക്കിടുമെ
    ശത്രുവിന്മേൽ ജയം നൽകിടുമേ
    സമൃദ്ധിയായി അനുഗ്രഹം നൽകും നിശ്ചയം
    മറാത്താ വാഗ്‌ദത്തം നൽകും നിശ്ചയം (2)
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്‌ദത്തം ചെയ്തവൻ അകലുകില്ല
    (പ്രാർത്ഥിച്ചാൽ …)

    Prarthichal utharam undu
    Yajichal marupadi undu
    Muttiyal thurannidum
    Chodhichal labhichedum
    Athu nishchayam
    Nishchayam nishchayam
    Athu nischayam
    Vaakku Paranjavan maarukilla
    Nishchayam nishchayam
    Athu Nischayam
    Vagdatham cheythavan akalukilla
    (Prarthichal… )

    Aradhichal viduthalundu
    Ashrayichal Karuthalundu
    Vilichal Vilippurathethum Nischayam
    Vili sravichal nithya raksha nischayam (2)
    Nischayam Nischayam
    Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal… )

    Anuthapichal Paapa mokshamundu
    Manam thakarnalavan arikilundu
    Vishwasichal mahathwam Kaanum Nischayam
    Nithya bhavanathil nithyavasam
    Nischayam (2)
    Nischayam Nischayam athu nischayam
    Vakku paranjavan marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham cheythavan akalukilla
    (Prarthichal…)

    Maraaye Madhuryamakkidume
    Shathruvinmel jayam nalkidume
    Samruthiyayi Anugraham nalkum nischayam
    Maratha vagdatham nalkum nischayam (2)
    Nischayam Nischayam
    Athu nischayam
    Vakku paranjavan marukilla
    Nischayam Nischayam
    Athu Nischayam
    Vagdatham cheythavan akalukilla
    (Prarthichal…)

    go back to index

    Lyrics:Jojy Abraham Thomas

  • Nin hitham ennil ennum niraveratte നിൻ ഹിതം എന്നിൽ എന്നും

    നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെ
    നിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2)
    ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ
    എന്നെ എന്നും സഹായിക്കണേ (2)

    ഹല്ലേലൂയാ ഹല്ലേലൂയാ (2)
    ആരാധിക്കും ഞാൻ എന്നെന്നും
    പാടിടും ഞാൻ നിൻ നന്മകളെ

    അപ്പാ എന്നു വിളിക്കുവാൻ
    യോഗ്യനല്ല ഞാൻ ഒരിക്കലും
    പാപം എന്നിൽ പെരുകി
    അന്യനായി നിൻ രാജ്യനിന്നു

    എന്നിട്ടും സ്നേഹിച്ചു നീ
    എന്നിട്ടും മാനിച്ചു നീ
    ഉമ്മതെന്നു അണചു നീ
    നന്മകൾ വർഷിപ്പിച്ചു

    ഹല്ലേലൂയാ ഹല്ലേലൂയാ
    ആരാധിക്കും ഞാൻ എന്നെന്നും
    പാടിടും ഞാൻ നിൻ നന്മകളെ

    വീണു ഞാൻ പല തവണയായി
    ഓടി ഞാൻ നിൻ പാതയിൽ വിട്ടു
    പോയി ഞാൻ നിൻ സന്നിതെ നിന്നു
    മാറി ഞാൻ നിൻ ചാരെ നിന്നു

    നിൻ സ്നേഹം മാറിയില്ല
    നീ എന്നെ തള്ളിയില്ല
    നിൻ മുഖം മറച്ചതില്ല
    വാഗ്ദത്തം മയിച്ചതില്ല

    ഹല്ലേലൂയാ ഹല്ലേലൂയാ (2)
    ആരാധിക്കും ഞാൻ എന്നെന്നും
    പാടിടും ഞാൻ നിൻ നന്മകളെ

    Nin hitham ennil ennum niraveratte
    Nin Ishtangal ennil poornamakatte (2)
    Oro Naalum Ninnil chaari jeevipaan
    Enne ennum sahayikkane (2)

    Halleluyah Halleluyah (2)
    Aarathikkum Njan Ennennum
    Paadidum Njan Nin Nanmakale

    Appa ennu Vilikkuvaan
    Yogyanalla njaan orikkalum
    Paapam ennil peruki
    Anyanaayi nin raajiyaninnu

    Ennittum Snehichu nee
    Ennittum Maanichu nee
    Ummathannu anachu nee
    Nanmakal Varshipichu

    Halleluyah Halleluyah
    Aaradhikkum njan enennum
    Padidum njan nin nanmakale

    Veenu njaan pala thavanayaai
    Odi njaan nin pathayil vittu
    Poyi njaan nin sannithe ninnu
    Maari njaan nin chaare ninnu

    Nin sneham maariyilla
    Nee enne thalliyilla
    Nin mugham marachathilla
    Vagdatham Mayichathilla

    Halleluyah Halleluyah (2)
    Aarathukkum Njan Ennennum
    Padidum Njan Nin Nanmakalae-Nin Hitham

    go back to index

    Lyrics: Mathew T John