Category: Benjamin Mathew

  • En Bhavanam manoharam എന്‍ ഭവനം മനോഹരം എന്താനന്ദം

    എന്‍ ഭവനം മനോഹരം എന്താനന്ദം
    വര്‍ണ്യാതീതം സമ്മോദകം (2)

    ദൂരെ മേഘ പാളിയിൽ
    ദൂരെ താരാപഥ വീചിയില്‍
    ദൂത വൃന്ദങ്ങള്‍ സമ്മോദരായ്
    പാടീടും സ്വര്‍ഗ്ഗ വീഥിയില്‍
    (എൻ ഭവനം…)

    പൊന്‍മണി മേടകള്‍ മിന്നുന്ന ഗോപുരം
    പത്തും രണ്ടു രത്നക്കല്ലുകളാല്‍
    തീര്‍ത്തതാം മന്ദിരം
    കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും
    ആനന്ദാശ്രു പൊഴിച്ചിടും (2)
    (എൻ ഭവനം…)

    എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും
    കരം വീശി വീശി മോദാല്‍
    ചേര്‍ന്നു സ്വാഗതം ചെയ്തീടും
    മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ
    ആനയിക്കും എന്‍ സ്വര്‍ഭവനേ (2)
    (എൻ ഭവനം…)

    എന്തു പ്രകാശിതം എന്തു പ്രശോഭിതം
    ഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവം
    ആലയം പൂരിതം
    ഞാനും പാടിടും ആ കൂട്ടത്തില്‍
    ലയിച്ചിടും യുഗായുഗേ (2)
    (എൻ ഭവനം…)

    En bhavanam manoharam enthaanandham
    varnyaatheetham, sammodhakam (2)

    Doore meghapaalliyil
    Doore tharapadha veechiyil (2)
    Dootha vrindhangal sammodharay
    padeedum swarga veedhiyil (2)
    (En Bhavanam…)

    ponmani medakal minnunna gopuram
    pathum randu rathnakkallukalaal
    Theerthathaam mandiram
    kanden kannukal thulumbeedum
    Aanandhaashru pozhichidum (2)
    (En bhavanam…)

    En prema kanthanum munpoya shudharum
    karam veeshi veeshi modhal
    chernnu swagatham cheyhtedum
    malagha jalangal namichenne
    Aanayikkum en swarbhavane (2)
    (En bhavanam…)

    Enthu prakashitham enthu prashobhitham
    Hallelujah paadum shudhar eavam
    Aalayam puritham
    Njanum paadidum aa kootathil
    Layicheedum yugayugae (2)
    (En bhavanam…)

    go back to index

    Writers:Evg. Benjamin Mathew